ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

December 20, 2019 0 By Editor

റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ചപോളിങ് വൈകുന്നേരം 5ന് അവസാനിക്കും. 16 നിയോജക മണ്ഡലങ്ങളിലേക്കാണ് അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ലൂയിസ് മറാണ്ടി, കൃഷിമന്ത്രി രന്ദീര്‍ സിങ് എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍.ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പുറത്തു വരും.