
മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
December 20, 2019പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് മൂന്നുമരണം.മംഗളൂരുവില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേരും ലഖ്നൗവിലെ സംഘര്‍ഷത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.
ജലീല്‍, നൗസീന്‍ എന്നിവരാണ് മംഗളൂരുവിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണെന്ന് മാത്രമായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രാത്രിയോടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായിഅവര്‍തന്നെ സ്ഥിരീകരിച്ചു.സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.