കങ്കണയുടെ പംഗാ 24 ന് തിയെറ്ററുകളിലെത്തും

കങ്കണയുടെ പംഗാ 24 ന് തിയെറ്ററുകളിലെത്തും

January 21, 2020 0 By Editor

കങ്കണ റണാവത്  നായികയാവുന്ന സ്പോർട്സ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പംഗാ  ജനുവരി 24 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. അശ്വിനി അയ്യർ തിവാരിയാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളിൽ  നാൽപ്പത്തി ഏഴു മില്യനിലധികം ആളുകളാണ് കണ്ടത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ്‌ ചിത്രത്തിന്‍റെ നിർമാതാക്കൾ. ദേശീയ കബഡി താരമായാണ് ചിത്രത്തിൽ കങ്കണയെത്തുന്നത്. ജാസി ഗിൽ, നീനാ ഗുപ്ത, റിച്ചാ ചന്ദ, പങ്കജ് ത്രിപാഠി, യാഗിയാ ഭാസിൽ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.