പ്രശസ്ത ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ്

പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനൽ അവധി കാലത്ത് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ സിംഗ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടു. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഇൗ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. ബോബി സിംഹ, രമ്യാനമ്പീശൻ എന്നിവർ അഭിനയിച്ച അഗ്നിദേവിയാണ് ഇവർ സംവിധാനം ചെയ്ത മുൻ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യാനിരിക്കുന്ന 'ഫ്രണ്ട്ഷിപ്പി' ലെ മറ്റു അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story