
യുഎന്നുമായുളള എല്ലാ കുടിശ്ശികകളും തീര്‍ത്ത് 70 വര്‍ഷത്തെ കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യു.എന്‍ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍
February 5, 2020യുഎന്നുമായുളള എല്ലാ കുടിശ്ശികകളും തീര്‍ത്ത് 70 വര്‍ഷത്തെ കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യു.എന്‍ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍. ലോകബാങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത ഇന്ത്യ കഴിഞ്ഞ 70 വര്‍ഷമായി കടത്തിലായിരുന്നു. എന്നാല്‍ ഇന്ന് മോദിസര്‍ക്കാര്‍ എല്ലാം കുടിശ്ശികകളും തീര്‍ത്ത് രാജ്യത്തെ കടബാധ്യതയില്‍ നിന്ന് മുക്തമാക്കി.
മികച്ച സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും കഴിയാത്ത കടബാധ്യതയില്‍ നിന്നുമാണ് ചായകടക്കാരനായിരുന്ന വ്യക്തി രാജ്യത്തെ രക്ഷിച്ചതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ജനിക്കുന്ന സമയത്തു തന്നെ കടക്കാരനായിരുന്നു. ആറ് വര്‍ഷത്തിനുള്ളില്‍ ലോക ബാങ്കില്‍ വായ്പയുണ്ടായിരുന്ന ഓരോ പൈസയും നരേന്ദ്ര മോദി കൊടുത്തു തീര്‍ത്തുവെന്നും ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ആര്‍ക്കാണ് ഇനി സംസാരിക്കാനുള്ളതെന്നും സയിദ് ചോദിച്ചു.