മാരകായുധങ്ങളുമായി അക്രമത്തിനെത്തിയ ആളെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്.ഐ.ക്ക് വെട്ടേറ്റു

February 15, 2020 0 By Editor

കൊല്ലം : മാരകായുധങ്ങളുമായി അക്രമത്തിനെത്തിയ ആളെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്.ഐ.ക്ക് വെട്ടേറ്റു. തുടർന്ന്‌ കനാലിലെ തുരങ്കത്തിലൊളിച്ച അക്രമിയെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് സാഹസികമായി പിടികൂടി. കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഇരവിപുരം വാളത്തുംഗൽ അമ്പുവടക്കതിൽ ബിജു(47)വിനാണ് വടിവാൾകൊണ്ട് വെട്ടേറ്റത്. തുടയിൽ പരിക്കേറ്റ ബിജുവിനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായി അക്രമം നടത്തിയ ഉമയനല്ലൂർ പട്ടരുമുക്ക് വയലിൽ പുത്തൻവീട്ടിൽ റഫീഖിനെ (37) മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിലാണ്‌ പിടികൂടാനായത്.