ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്രയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്രയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

February 15, 2020 0 By Editor

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്രയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. വിവാദ കമ്പനിക്ക് യു.കെയുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ ഡി.ജി.പിയുടെ യു.കെ യാത്ര പരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി വിദേശയാത്രയ്ക്കുണ്ടോയെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന പൊലിസിനെതിരായ സി.എ.ജി കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഡി.ജി.പിക്ക് പണം വകമാറ്റാന്‍ കഴിയില്ല. പിണറായി വിജയന്‍ അറിഞ്ഞിട്ടാണോ ഡി.ജി.പിയുടെ തട്ടിപ്പെന്നും വിമുരളീധരന്‍ ചോദിച്ചു.
മാവോവാദികളുടെ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രം കൂടി നല്‍കിയ പണമാണ് വകമാറ്റിയത്. 12 000 വെടിയുണ്ടകള്‍ കാണാതെ പോയിട്ടുണ്ട്. എന്നിട്ടും തൃപ്തികരമായ വിശദീകരണം പോലും നല്‍കാന്‍ പൊലിസിലെ ഉത്തരവാദപ്പെട്ടവരോ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ല. ഒരു മന്ത്രിയുടെ ഗണ്‍മാന്‍ അടക്കം പ്രതിയാണ്. നിരുത്തരവാദപരമായ പ്രതികരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുകളാണ് സി.എ.ജി നടത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു.