ഐപിഎല്‍: ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം
ഡല്‍ഹി : ഡിവില്ലിയേഴ്‌സ് കോഹ്ലി കൂട്ടുകെട്ട് റണ്‍സ് വാരിക്കൂട്ടിയ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം.സ്‌കോര്‍ ഡല്‍ഹി 20 ഓവറില്‍ 1814, ബാംഗ്ലൂര്‍ 19 ഓവറില്‍ 1875. ബാംഗ്ലൂരിനായി ഡിവില്ലിയേഴ്‌സ് പുറത്താകാതെ 72 റണ്‍സ് നേടി.
മൂന്നാം വിക്കറ്റില്‍ കോഹ്ലി ഡിവില്ലിയേഴ്‌സ് സഖ്യം നേടിയ 118 റണ്‍സാണ് ബാംഗ്ലൂര്‍ റണ്‍ചെയ്‌സ് അനായാസമാക്കിയത്. കോഹ്ലി 70 റണ്‍സ് നേടി. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ഡല്‍ഹി ഓപ്പണര്‍മാരായ ഷായെയും റോയിയെയും മൂന്നോവറിനിടെ മടക്കി. മൂന്നാം വിക്കറ്റില്‍ നായകന്‍ അയ്യരും പന്തും ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നതോടെയാണ് ഡല്‍ഹി ഇന്നിങ്‌സിനു ജിവന്‍വച്ചത്.
അയ്യര്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു മുന്നേറിപ്പോള്‍ പന്ത് വീണ്ടും കത്തിക്കയറി. 34 ബോളില്‍ 61 റണ്‍സാണ് പന്ത് നേടിയത്. 32 റണ്‍സെടുത്ത് അയ്യരും മടങ്ങിയശേഷം ക്രീസിലെത്തിയ 17 കാരന്‍ അഭിഷേക് ശര്‍മ 19 പന്തില്‍ 46 റണ്‍സടിച്ചു. നേപ്പാള്‍ യുവ സ്പിന്നര്‍ സന്ദീപ് ലാമിച്ചെനെയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി കളിക്കിറങ്ങിയത്.ആദ്യ കളിയില്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കിയ ലാമിച്ചെനെ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റും നേടി.