യെസ് ബാങ്ക് ലിമിറ്റഡിന്റെ നിയന്ത്രണം പിടിച്ചെടുത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
യെസ് ബാങ്ക് ലിമിറ്റഡിന്റെ നിയന്ത്രണം പിടിച്ചെടുത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് പിന്‍വലിക്കല്‍ തുക 50,000 ആയി നിശ്ചയിച്ചതിന് പുറമെ ഏപ്രില്‍ 3 വരെ…
യെസ് ബാങ്ക് ലിമിറ്റഡിന്റെ നിയന്ത്രണം പിടിച്ചെടുത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് പിന്‍വലിക്കല്‍ തുക 50,000 ആയി നിശ്ചയിച്ചതിന് പുറമെ ഏപ്രില്‍ 3 വരെ…
യെസ് ബാങ്ക് ലിമിറ്റഡിന്റെ നിയന്ത്രണം പിടിച്ചെടുത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് പിന്‍വലിക്കല്‍ തുക 50,000 ആയി നിശ്ചയിച്ചതിന് പുറമെ ഏപ്രില്‍ 3 വരെ നിന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഒരുകാലത്ത് രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ലെന്‍ഡറായിരുന്ന ബാങ്കിനെ രക്ഷിക്കാനാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് രക്ഷാപാക്കേജ് തയ്യാറാക്കുന്നത്. യെസ് ബാങ്കിനെ മറ്റേതെങ്കിലും ബാങ്കില്‍ ലയിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നിലവില്‍ കേന്ദ്രബാങ്ക് നീങ്ങുന്നത്.
ഗുരുതരമായ സാമ്പത്തിക അവസ്ഥയില്‍ എത്തിച്ചേര്‍ന്നതോടെയാണ് സ്വകാര്യ ബാങ്കിന്റെ ബോര്‍ഡിനെ മറികടന്ന് തങ്ങള്‍ രംഗത്ത് വരുന്നതെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെയാണ് യെസ് ബാങ്കിന്റെ അ്ഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചിരിക്കുന്നത്. ബാങ്കില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്താനും, പുനരുദ്ധരിക്കാനും ഉദ്ദേശിച്ചാണ് അതിവേഗ നടപടികളെന്ന് ആര്‍ബിഐ വ്യക്തമാക്കി.