ചെപ്പുകുളം ഇരുകല്ലിന്‍മുടി മലയില്‍നിന്ന് കൊക്കയിലേക്ക്‌ ചാടി യുവാവും യുവതിയും ജീവനൊടുക്കി

തൊടുപുഴ: ചെപ്പുകുളം ഇരുകല്ലിന്‍മുടി മലയില്‍നിന്ന് കൊക്കയിലേക്ക്‌ ചാടി യുവാവും യുവതിയും ജീവനൊടുക്കി. ഇരുവരുടെയും മൃതദേഹം 300 അടി താഴ്ചയില്‍നിന്ന് കണ്ടെടുത്തു. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് (18), മുളപ്പുറം കൂനംമാനയില്‍ മെറിന്‍ (18) എന്നിവരാണ് മരിച്ചത്.

അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥിയും, മെറിന്‍ ആന്ധ്രയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുമാണ്. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു.ഒരാഴ്ച മുന്നേ വീട്ടിലെത്തിയ മെറിനെ ബുധനാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. വീട്ടുകാര്‍ ശനിയാഴ്ച രാവിലെ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി.

അന്വേഷണം നടക്കുന്നതിനിടെ അരവിന്ദിന്റെ ബൈക്ക് ഇരുകല്ലിന്‍മുടി മലയുടെ സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച്‌ ഇരുവരുടെയും ദേഹം കൂട്ടികെട്ടിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് കരുതുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story