
ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലം
March 22, 2020തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. കോവിഡ് 19 രോഗപ്രതിരോധ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി രാജ്യമാകെ സ്തംഭിച്ചിരിക്കുകയാണ്. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ വീടുകളില്‍ത്തന്നെ തങ്ങണമെന്നാണ് നിര്‍ദേശം.
കടകള്‍, മാളുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മദ്യശാലകള്‍, പെട്രോള്‍ പമ്ബുകള്‍ എന്നിവ അടഞ്ഞുകിടക്കുകയാണ്. മെമു, പാസഞ്ചര്‍ തീവണ്ടികള്‍, കൊച്ചി മെട്രോ, കെഎസ്‌ആര്‍ടിസി., സ്വകാര്യ ബസുകള്‍, ഓട്ടോ-ടാക്സി സര്‍വീസുകള്‍, കടകള്‍ തുടങ്ങിയവ ഇല്ല.കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.