4 മണിക്കൂറിൽ ഫലമറിയാം; മഞ്ചേരിയിൽ കോവിഡ് ലാബ്
മഞ്ചേരി: കോവിഡ് 19 പരിശോധനയ്‌ക്ക് മഞ്ചേരി. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ലാബ്. റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്ടേഴ്സ് പിസിആർ എന്ന മോളിക്യുലാർ സംവിധാനമാണ് സജ്ജമാക്കുന്നത്.…
മഞ്ചേരി: കോവിഡ് 19 പരിശോധനയ്‌ക്ക് മഞ്ചേരി. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ലാബ്. റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്ടേഴ്സ് പിസിആർ എന്ന മോളിക്യുലാർ സംവിധാനമാണ് സജ്ജമാക്കുന്നത്.…
മഞ്ചേരി: കോവിഡ് 19 പരിശോധനയ്‌ക്ക് മഞ്ചേരി. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ലാബ്. റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്ടേഴ്സ് പിസിആർ എന്ന മോളിക്യുലാർ സംവിധാനമാണ് സജ്ജമാക്കുന്നത്.
സ്രവ സാമ്പിളിൽനിന്ന് ആർഎൻഎ വേർതിരിച്ചെടുത്ത് നാല് മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിക്കാനാകും. റിയൽ ടൈം പിസിആർ യന്ത്രം ചെന്നൈയിൽനിന്ന് രണ്ടുദിവസത്തിനകം എത്തിക്കും. 25 ലക്ഷം ചെലവിട്ടാണിത്. പഴയ അക്കാദമിക് കെട്ടിടത്തിലെ മൈക്രോബയോളജി വകുപ്പിലാണ് ലാബ് ഒരുക്കുക.
ലാബ് ഒരുക്കാൻ 25 ലക്ഷം രൂപയും അനുവദിച്ചു. കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകളിലെ മൈക്രോബയോളജി ലാബുകളിലായിരുന്നു നേരത്തെ പരിശോധന. കൂടുതൽ സാമ്പിളുകൾ എത്തിയതോടെ ജില്ലയിൽനിന്നുള്ളവയുടെ ഫലമറിയാൻ താമസംവന്നിരുന്നു.എന്നാൽ പുതിയ ലാബ് വന്നതോടെ പരിശോധന വേഗത്തിലാക്കാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ രോഗികളുടെ സാമ്പിളുകൾ പരിശോധിക്കാനാകും. ഇത് മുന്നിൽകണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ ലാബ് സജ്ജമാക്കുന്നതിന് നടപടി.