Begin typing your search above and press return to search.
വുഹാന്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ചൈന അവസാനിപ്പിച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ചൈന അവസാനിപ്പിച്ചു. 76 ദിവസം നീണ്ട ലോക്ഡൗണ്‍ അവസാനിപ്പിച്ചതോടെ പുറത്തേക്ക് പോകാന്‍ വുഹാനിലെ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. വുഹാനില്‍ നിന്നാണ് ലോകമാകെ കൊറോണ രോഗം പടര്‍ന്നുപിടിച്ചത്.
ജനുവരി 23 മുതല്‍ അടച്ചിട്ടിരുന്ന വുഹാന്‍ നഗരത്തിന്റെ അതിര്‍ത്തികള്‍ ഇതോടെ ചൈന തുറന്നു. അതേസമയം നഗരത്തില്‍ ചില നിയന്ത്രണങ്ങള്‍ തുടരാനും ചൈന തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് 1.1 കോടി ജനങ്ങളാണ് വുഹാനില്‍ കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് 76 ദിവസം നിയന്ത്രണങ്ങളോടെ കഴിഞ്ഞത്.
Next Story