കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

April 9, 2020 0 By Editor

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ​രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവര്‍ 910 ആയി. 111 പേര്‍ രോഗമുക്​തി നേടി. ബാക്കി 798 പേരാണ്​ ചികിത്സയിലുള്ളത്​. 22 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഒരാളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.ഒരു ഇന്ത്യക്കാരന്‍, ഒരു സിറിയക്കാരന്‍ എന്നിവര്‍ക്ക്​ ഏതുവഴിയാണ്​ വൈറസ്​ പകര്‍ന്നതെന്ന്​ വ്യക്​തമല്ല.