സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തി പദ്ധതികള്‍ വിജയമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തി പദ്ധതികള്‍ വിജയമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാനായത് സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും മന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തി പദ്ധതികള്‍ വിജയമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാനായത് സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു.
'രോഗ വ്യാപനം ഇല്ലെങ്കിലും ജാഗ്രത തുടരണം. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയി. പക്ഷേ, കേരളത്തിന് വിശ്രമിക്കാനായിട്ടില്ല. കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. കേരള സര്‍ക്കാര്‍ അങ്ങനെ കരുതുന്നുമില്ല', കെ.കെ ശൈലജ പറഞ്ഞു.
'നാല് വര്‍ഷം കൊണ്ട് ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിലൂന്നിയാണ് കേരളത്തിന്റെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇതു പോലൊരു സാഹചര്യത്തെ നേരിടാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിപ വൈറസ് തന്ന പാഠങ്ങളും നമുക്ക് മുമ്ബിലുണ്ട്. ഇതൊക്കെ ഏകോപിപ്പിച്ചുകൊണ്ടാണ് കൊവിഡ് പ്രതിരോധത്തിനുള്ള പ്രോട്ടോക്കോളും സര്‍ക്കാര്‍ രൂപീകരിച്ചത്', മന്ത്രി വ്യക്തമാക്കി.