ഇന്ത്യയുമായി നടന്ന ഏറ്റുമുട്ടലില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

April 13, 2020 0 By Editor

ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് സമീപം കേരന്‍ സെക്ര്‍ ദുത്‌നിയലില്‍ ലോഞ്ച് പാഡിനു നേരെ ഇന്ത്യന്‍ സേന നടത്തിയ പീരങ്കി ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. എട്ട് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.