താനൂർ ഉണ്യാലിൽ ഗുണ്ടയുടെ വെട്ടേറ്റ ആളിന്റെ സ്ഥിതി അതീവ ഗുരുതരം

താനൂർ ഉണ്യാലിൽ അക്രമി വെട്ടിപ്പരിക്കേൽപ്പിച്ച കല്ലേരി അക്ബർ ബാദുഷ (27)യുടെ സ്ഥിതി അതീവ ഗുരുതരം. കഴുത്തിലെ പ്രധാന ഞെരമ്പ് അറ്റ നിലയിലാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒന്നാം ഘട്ട ശസ്ത്രക്രിയ പൂർത്തിയാക്കി. ലോക് ഡൗൺ ലംഘിച്ച് ഫുട്ബോൾ കളിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. വ്യാഴാഴ്ച വൈകിട്ട് എട്ടോടെയാണ് സംഭവം. ഒളിപ്പിച്ചു വെച്ച വാളെടുത്ത്
ബാദുഷയുടെ കഴുത്തിന് വെട്ടുകയായിരുന്നു. കഴുത്തിന്റെ ഞരമ്പ് അറ്റ് വീണ ബാദുഷയെ ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. പ്രതിഓടിരക്ഷപ്പെടുകയായിരുന്നു.
നിരവധി വധശ്രമ കേസുകളിലടക്കം പ്രതിയായ ബീരിച്ചിന്റെ പുരക്കൽ ഉനൈസ് എന്ന മുസ്ലിം ലീഗ് ക്രിമിനലാണ് സംഭവത്തിന് പിന്നിൽ. 2016ൽ ഉണ്യാലിൽ വച്ച് പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ്. 2017 ഉണ്യാൽ ഫിഷറീസ് ഗ്രൗണ്ടിൽ വച്ച് പന്ത്രണ്ടോളം സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, ഡിവൈഎഫ്ഐ പ്രവർത്തകൻ വലിയകമ്മുട്ടകത്ത് ഹംസക്കോയെയും, സിപിഐ എം പ്രവർത്തകൻ കമ്മുട്ടകത്ത് ഇസ്ഹാഖിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും മുഖ്യപ്രതികൂടിയാണ് ഉനൈസ്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അക്ബർ ബാദുഷയും യൂത്ത് ലീഗ് പ്രവർത്തകനാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതിയെ ഉടൻ പിടികൂടണമെന്നും താനൂർ പൊലീസ് അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story