കൊ​റോ​ണ വൈ​റ​സിനെതിരെയുള്ള   പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ഇന്ത്യന്‍ പതാക ആല്‍പ്സിനു മുകളില്‍

കൊ​റോ​ണ വൈ​റ​സിനെതിരെയുള്ള പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ഇന്ത്യന്‍ പതാക ആല്‍പ്സിനു മുകളില്‍

April 19, 2020 0 By Editor

ബ​ര്‍​ലി​ന്‍: കൊ​റോ​ണ വൈ​റ​സ് എ​ന്ന ലോ​ക മ​ഹാ​മാ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ സ്വി​സ് ആ​ല്‍​പ്സി​ലെ മാ​റ്റ​ര്‍​ഹോ​ണ്‍ പ​ര്‍​വ​തം ഇ​ന്ത്യ​ന്‍ പ​താ​ക​യി​ല്‍ പ്ര​കാ​ശം ചൊ​രി​ഞ്ഞു.
കൊ​റോ​ണ വൈ​റ​സ് പടരു ന്ന​തി​നെതിരാ​യ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യോ​ട് സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലെ പ്രൊ​ജ​ക‌്ഷ​ന്‍ മാ​റ്റ​ര്‍​ഹോ​ണ്‍ പ​ര്‍​വ​ത ശി​ഖ​ര​ത്തി​ല്‍ പ്ര​ത്യാ​ശ​യു​ടെ​യും പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്ദേ​ശ​വും​കൂ​ടി പ​ക​രു​ന്നു​ണ്ട്.

സ്വി​സ് ആ​ല്‍​പ്സി​ലെ പ്ര​ശ​സ്ത​മാ​യ മാ​റ്റ​ര്‍​ഹോ​ണ്‍ പ​ര്‍​വ​ത​ത്തി​ല്‍ ത്രി​വ​ര്‍​ണ്ണ​ത്തി​ല്‍ തി​ള​ങ്ങി​യ​തി​ന്‍റെ പി​ന്നി​ല്‍ സ്വി​സ് ലൈ​റ്റ് ആ​ര്‍​ട്ടി​സ്റ്റ് ജെ​റി ഹോ​ഫ്സ്റ്റെ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ ലോ​ക​പ്ര​ശ​സ്ത സെ​ര്‍​മാ​റ്റ് മാ​റ്റ​ര്‍​ഹോ​ണ്‍ ടൂ​റി​സ​മാ​ണ്. പ​താ​ക​യി​ലെ ത്രി​വ​ര്‍​ണ​തിളക്കം അ​ഭ്ര​പാ​ളി​ക​ളി​ല്‍ പ​ക​ര്‍​ത്തി​യ​തു ഗാ​ബ്രി​യേ​ല്‍ പെ​ര​ന്‍ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്. 1,000 മീ​റ്റ​റി​ല​ധി​കം വ​ലി​പ്പ​മു​ള്ള ഇ​ന്ത്യ​ന്‍ ത്രി​വ​ര്‍​ണ പ​താ​ക​യാ​ണ് മാ​റ്റ​ര്‍​ഹോ​ണ്‍ പ​ര്‍​വ​ത​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.