
സ്പ്രിംക്ലര്‍ കരാര്‍ വ്യക്തിയുടെ സ്വകാര്യത ഉറപ്പാക്കുന്നില്ല ; കരാറിനെ തള്ളിപ്പറഞ്ഞ് കേന്ദ്രം
April 23, 2020കൊച്ചി: കൊവിഡ് രോഗികളുടെ വിവരശേഖരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ പ്രാപ്തമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
സ്പ്രിംക്ലര്‍ കരാര്‍ സംബന്ധിച്ച കേസ് നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് വിഷയത്തില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.
സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്ര വലിയ വിവരശേഖരണവും നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്ക് കഴിയുമെന്നും ആരോഗ്യ സേതുപദ്ധതി ഇതിന് ഉദാഹരണമാണെന്നും കേന്ദ്രം വ്യക്തമാക്കി.