
ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവര്‍
May 10, 2020തിരുവനന്തപുരം: ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവര്‍. തൃശ്ശൂര്‍ ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ഒരാളുമാണ് രോഗബാധ സ്ഥിരീകരിച്ച പ്രവാസികള്‍.ഏഴാം തീയതി അബുദാബിയില്‍നിന്ന് വന്നരാണ് ഇവര്‍. ഇന്നലെ രണ്ട് പ്രവാസികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 135 പേരില്‍ കൂടുതല്‍ പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് സൂചന