റംസാന്‍ ആഘോഷങ്ങള്‍ വേണ്ട, ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണം, മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ഇമാം അസോസിയേഷന്‍

റംസാന്‍ ആഘോഷങ്ങള്‍ വേണ്ട, ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണം, മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ഇമാം അസോസിയേഷന്‍

May 10, 2020 0 By Editor

കൊല്‍ക്കത്ത: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടണമെന്നും റംസാനുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഇക്കുറി വേണ്ടെന്നും ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ച്‌ ബംഗാള്‍ ഇമാം അസോസിയേഷന്‍. നിലവിലെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ വേണ്ടായെന്നും ഉത്സവാഘോഷങ്ങള്‍ക്കായി കാത്തിരിക്കാമെന്നുമാണ് ഇമാം അസോസിയേഷന്‍ മുഖ്യമന്ത്രി മമതയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘മെയ് 25നാണ് റമസാന്‍. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് റമസാന്‍ ആഘോഷം വരുന്നത്. ആദ്യം ജനങ്ങള്‍ രോഗത്തെ അതിജീവിക്കട്ടെ. ഇതിനോടകം തന്നെ ഒരുപാട് കാര്യങ്ങള്‍ ത്യജിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി അതിനായി ഞങ്ങള്‍ തയ്യാറാണ്. ‘ ഇമാം അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.