ആയിരം കുടുംബങ്ങൾക്ക് ആശ്വാസമായി യൂത്ത് കെയർ പച്ചക്കറി കിറ്റുകൾ
May 10, 2020മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊറോണ പ്രതിരോധ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായ യൂത്ത് കെയറിന്റെ സാമൂഹിക ഇടപെടലിന്റെ ഭാഗമായി വിതരണം ചെയ്യുവാനുള്ള പച്ചക്കറി കിറ്റുകൾ മുൻ ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ പി അനിൽകുമാർ എംഎൽഎ മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ കെ കെ മുഹമ്മദ് റാഫി, പൂക്കോടൻ ഫർഹാൻ എന്നിവർക്ക് കൈമാറി. കോവിഡ് 19 പശ്ചാത്തലത്തിൽ നിത്യ ജോലികൾക്ക് പോകുവാൻ സാധിക്കാതെ ദുരിതമനുഭവിക്കുന്ന മൊറയൂർ മണ്ഡലത്തിലെ ആയിരം കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് പച്ചക്കറി കിറ്റ് വിതരണം. സദ്യ ഒരുക്കാനുള്ള ആറു കിലോ തൂക്കംവരുന്ന എട്ടിന പച്ചക്കറികൾ അടങ്ങുന്നതാണ് യൂത്ത് കെയർ കിറ്റ്.