കുവൈത്തില്‍നിന്ന്​ ചൊവ്വാഴ്​ച കണ്ണൂരിലേക്ക്​ വിമാന സര്‍വിസ്

കുവൈത്തില്‍നിന്ന്​ ചൊവ്വാഴ്​ച കണ്ണൂരിലേക്ക്​ വിമാന സര്‍വിസ്

May 18, 2020 0 By Editor

കുവൈത്ത്​ സിറ്റി: കുവൈത്തില്‍നിന്ന്​ ചൊവ്വാഴ്​ച കണ്ണൂരിലേക്ക്​ വിമാന സര്‍വിസ്​. വിദേശത്ത്​ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യത്തി​ന്റെ രണ്ടാംഘട്ടം മേയ്​ 19ന്​ ആരംഭിക്കുബോൾ കുവൈത്തില്‍നിന്ന്​ മൂന്നു​ വിമാനങ്ങളാണുള്ളത്​. കണ്ണൂര്‍, തിരുവനന്തപുരം, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ വിമാനം​. മേയ്​ 19ന്​ ഉച്ചക്ക്​ 1.10ന്​ കുവൈത്തില്‍നിന്ന്​ പുറപ്പെടുന്ന വിമാനം രാത്രി 9.10ന്​ കണ്ണൂരിലിറങ്ങും. 20ന്​ ഉച്ചക്ക്​ 1.15ന്​ കുവൈത്തില്‍നിന്ന്​ പുറപ്പെടുന്ന രണ്ടാമത്തെ വിമാനം രാത്രി 9.15ന്​ തിരുവനന്തപുരത്തെത്തും. ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ 31 രാജ്യങ്ങളില്‍നിന്ന്​ 149 വിമാനങ്ങളാണുള്ളത്​.