നാളെ മുതല്‍ കെ.എസ്​.ആര്‍.ടി.സി സര്‍വീസ്​ തുടങ്ങും; എ.കെ ശശീന്ദ്രന്‍

May 19, 2020 0 By Editor

തിരുവനന്തപുരം: ​ജില്ലകള്‍ക്കുള്ളില്‍ നാളെ മുതല്‍ കെ.എസ്​.ആര്‍.ടി.സി സര്‍വീസ്​ തുടങ്ങുമെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സ്വകാര്യ ബസുടമകള്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കണം. അവര്‍ നിഷേധാത്​മക നിലപാട്​ സ്വീകരിക്കില്ലെന്നാണ്​ പ്രതീക്ഷയെന്നും ഗതാഗത മന്ത്രി വ്യക്​തമാക്കി.

​സ്വകാര്യ ബസുടമകള്‍ പണിമുടക്കിന്​ നോട്ടീസ്​ നല്‍കിയിട്ടില്ല. അതുകൊണ്ട്​ ചര്‍ച്ചയുടെ ആവശ്യമില്ല. ജനങ്ങളുമായി സഹകരിച്ച്‌​ കൊണ്ട്​ സര്‍വീസ്​ നടത്താന്‍ സ്വകാര്യ ബസുകള്‍ തയാറാവണം. ബസുകള്‍ക്ക്​ മൂന്ന്​ മാസത്തെ നികുതി ഒഴിവാക്കിയിട്ടുണ്ട്​. ഇതിലൂടെ 36 കോടി രൂപയുടെ നഷ്​ടമാണ്​ ഉണ്ടാവുകയെന്നും ഗതാഗത മന്ത്രി പറഞ്ഞു.