കോഴിക്കോട്ട് വനിത ഡോക്​ടര്‍ക്ക്​ കോവിഡ്​: പത്തു പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്ട് വനിത ഡോക്​ടര്‍ക്ക്​ കോവിഡ്​: പത്തു പേര്‍ നിരീക്ഷണത്തില്‍

May 20, 2020 0 By Editor

കോഴിക്കോട്​: താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്​തിരുന്ന കര്‍ണാടക സ്വദേശിനിയായ ഡോക്​ടര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്​ടര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. കര്‍ണാടകയിലേക്ക്​ തിരികെ പോയി 13ാം ദിവസം വൈറസ്​ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന്​ ആശുപത്രിയിലെ ആറ്​ ജീവനക്കാരും ഡോക്​ടറുടെ അടുത്ത്​ പരിശോധനക്കെത്തിയ നാല്​ ഗര്‍ഭിണികളും ഉള്‍പ്പെടെ പത്ത്​ പേരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്​​. ഡോക്​ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സാമ്പി​ള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​. താമരശ്ശേരിയില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​.
ഈ ഡോക്ടർക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കേരളത്തില്‍ നിന്നാകാം രോഗം പകര്‍ന്നതെന്ന സംശയം ഡോക്​ടര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്​​. കര്‍ണാടകയില്‍ തിരിച്ചെത്തിയത്​ മുതല്‍ ഹോം ക്വാറന്‍റീനിലായിരുന്നെന്നും മറ്റാരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.