
കേന്ദ്ര സർക്കാർ ഇടപെടൽ ; എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി” ജൂണ്‍ ആദ്യവാരം നടത്താന്‍ മന്ത്രിസഭാ തീരുമാനം
May 20, 2020തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. മെയ് 26 മുതല്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പരീക്ഷാ തീയതിക്കെതിരെ പരാതികള്‍ നിലനിന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ലോക്ക്ഡൗണ്‍ നീട്ടിയാലും ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ നടത്തുന്നതിന് ഇളവുകള്‍ നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് അറിയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് പരീക്ഷകള്‍ നടത്തരുതെന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. നാലാം ലോക്ക്ഡൗണിലും ഇക്കാര്യത്തില്‍ ഇളവ് ഉണ്ടായിരുന്നില്ല. തീയതികള്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.