തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ

May 20, 2020 0 By Editor

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ ‘ജീവനം’ സൗഹൃദ പാക്കേജ് നടപ്പാക്കും. ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ പ്രവാസികള്‍ക്ക് ലഭിക്കും. ആദ്യ നാല് മാസത്തേക്ക് പലിശ നിരക്ക് മൂന്ന് ശതമാനവും തുടര്‍ന്ന് സാധാരണ നിരക്കിലുമായിരിക്കും പലിശ. ചെറുകിട വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും. സംസ്ഥാനത്ത് റവന്യൂ റിക്കവറികള്‍ നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.