നിബന്ധനകളോടെ രാജ്യത്ത്​ പത്ത്​, പ്ലസ്​ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: നിബന്ധനകളോടെ രാജ്യത്ത്​ പത്ത്​, പ്ലസ്​ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വിദ്യാര്‍ഥികളുടെ അക്കാദമിക്​ താല്‍പ്പര്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ അനുമതിയെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ…

ന്യൂഡല്‍ഹി: നിബന്ധനകളോടെ രാജ്യത്ത്​ പത്ത്​, പ്ലസ്​ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വിദ്യാര്‍ഥികളുടെ അക്കാദമിക്​ താല്‍പ്പര്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ അനുമതിയെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ അറിയിച്ചു. ലോക്​ഡൗണ്‍ കാരണം വിവിധ സംസ്​ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍, സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ തുടങ്ങിയവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചിരുന്നത്​. കണ്ടെയ്​ന്‍മന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ല.വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ മാസ്​ക്​ ധരിക്കണം.സാമൂഹിക അകലം പാലിക്കണം.പരീക്ഷകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്​ക്രീനിങ്​, സാനിറ്റൈസര്‍ എന്നിവ ഒരുക്കണം. പരീക്ഷ ആവശ്യാര്‍ഥംസര്‍ക്കാറുകള്‍ക്ക്​ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story