Begin typing your search above and press return to search.
ഉത്രയുടെ കൊലപാതകം; പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവരാന്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ജാര്‍ പൊലീസ് കണ്ടെടുത്തു. ആളൊഴിഞ്ഞ പരിസരത്തെ പറമ്പിൽ നിന്നാണ് ജാര്‍ കണ്ടെടുത്തത്. സൂരജ് തന്നെയാണ് ജാര്‍ കണ്ടെടുത്ത് നല്‍കിയത്.
അരമണിക്കൂര്‍ നേരം തെളിവെടുപ്പ് നടത്തിയ ശേഷമാണ് സൂരജിനെയും കൊണ്ട് പൊലീസ് മടങ്ങിയത്. അതേസമയം മകളെ കൊലപ്പെടുത്തിയയാളെ വീട്ടില്‍ കയറ്റില്ലെന്നു ഉത്രയുടെ അമ്മ പറഞ്ഞു. വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു വീട്ടില്‍ അരങ്ങേറിയത്.
Next Story