
സൗദിയിൽ 2235 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
May 25, 2020ദമാം: സൗദിയില്‍ പുതുതായി 2235 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 74795 ആയി ഉയര്‍ന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 41 ശതമാനം സ്വദേശികളും 59 ശതമാനം വിദേശികളുമാണ്.
കൊവിഡ് ബാധിച്ചു 24 മണിക്കൂറിനിടെ 9 പേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 399 ആയി ഉയര്‍ന്നു. 28728 പേരാണ് നിലവില്‍ ചികില്‍സ യിലുളളത്. ഇവരില്‍ 384 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.