ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു; ആദ്യ ദിനം 17 പുതിയ സര്‍വ്വീസുകള്‍

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു; ആദ്യ ദിനം 17 പുതിയ സര്‍വ്വീസുകള്‍

May 25, 2020 0 By Editor

നെടുമ്പാശ്ശേരി; ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിയിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിച്ചു. രാവിലെ 7.10ന് എയര്‍ ഏഷ്യയുടെ മുംബൈ നിന്നുള്ള സര്‍വീസാണ് ആദ്യമെത്തിയത്. സര്‍വീസ് നടത്തിയതില്‍ 8 വിമാനങ്ങള്‍ ഇവിടെയെത്തിയതും, 9 എണ്ണം ഇവിടെ നിന്നു പുറപ്പെട്ടതുമാണ്. ഹൈദരാബാദ്, ബെംഗളുരു, പൂനെ, ഡല്‍ഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേയ്ക്കാണ് സര്‍വീസ് നടത്തിയത്.
സാമൂഹിക അകലം പാലിച്ചും പൂര്‍ണമായും യന്ത്രവല്‍കൃത സംവിധാനങ്ങളിലൂടെയും ആണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. യാത്രാ രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയിട്ടുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവയും സ്പര്‍ശിക്കേണ്ട ആവശ്യമില്ല. ബാഗുകള്‍ അണുവിമുക്തമാക്കുന്നതിന് പ്രത്യേക സംവിധാനവും യാത്രക്കാരുടെ പാദരക്ഷകള്‍ അണുവിമുക്തമാക്കുന്നതിന് പ്രത്യേകം രൂപകല്‍പന ചെയ്ത ഡോര്‍മാറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam