പ്രവാസികളോടുള്ള അവഗണനക്കെതിരെ എസ്.ഡി.പി.ഐ വഞ്ചനാദിനം ആചരിച്ചു

June 2, 2020 0 By Editor

മലപ്പുറം:പ്രവാസികളുടെ കേരളത്തിലേക്കുള്ള തിരിച്ച് വരവ് മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ജൂൺ 1 ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലയിൽ വഞ്ചനാദിനമായി ആചരിച്ചു. പ്രവാസികൾ ജന്മനാട്ടിലേക്ക് വരുന്നത് ആഘോഷത്തിനും, ഒഴിവ് കാലം ചിലവഴിക്കാനുമല്ല . കോവിഡ് 19 വ്യാപനം കാരണം ജോലി നഷ്ടപെട്ടും, രോഗം ബാധിച്ചുമാണ് വരുന്നത് ‘. അവരെ കോറൻ്റെയിനിൽ കഴിയുന്ന അവസ്ഥ സംജാദമായിരിക്കുകയാണ്. നേരത്തെ അവരെ സ്വീകരിക്കാൻ സംസ്ഥാനം സജമാണന്നും, എല്ലാ ചിലവും തങ്ങൾ വഹിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി കോറൻ്റെയിൻ ചിലവ് പ്രവാസികൾ വഹിക്കണമെന്നു പറഞ്ഞതോടെ വാഗ്ദ്ധാനത്തിൽ നിന്ന് പിന്മാറി.പിന്നീട് അദ്ധേഹം പാവങ്ങൾ നൽകേണ്ട മറ്റുള്ളവർ നൽകണമെന്നാണ് പറയുന്നത്.ഈ അവസ്ഥയിൽ എങ്ങിനെയാണ് അത് നിർണ്ണയിക്കുക. ഇത് ഒരു കൊടും വഞ്ചനയാണ്. പ്രവാസികളോടും, അവരുടെ കുടുംബത്തിനോടും ചെയ്യുന്ന കൊടും വഞ്ചനയാണ്. ഈ നിലപാടിൽ പ്രതിഷേധിച്ചു ഇന്ന് (ജൂൺ ഒന്നിന്) വഞ്ചനാദിനമായി ആചരിച്ചു.500 കേന്ത്രങ്ങളിൽ എസ്.ഡി.പി ഐ ‘പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത ബാഡ്ജ് ധരിച്ചും, പ്രതിഷേധിച്ചു. ബ്രാഞ്ച്, മുൻസിപ്പൽ/ പഞ്ചായത്ത് ഭാരവാഹികൾ നേതൃത്വം നൽകി