സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും

തിരുവനന്തപുരം : എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് 18 യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി അന്ന് ഓരോ നിയോജകമണ്ഡലങ്ങളിലെയും…

തിരുവനന്തപുരം : എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് 18 യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി അന്ന് ഓരോ നിയോജകമണ്ഡലങ്ങളിലെയും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും. രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ഇടത് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല തയ്യാറാക്കിയ പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിക്ക് നല്‍കി പ്രകാശനം ചെയ്യും.

ചടങ്ങില്‍ യു.ഡി.എഫിന്റെ ഔദ്യോഗിക വെബ് സൈറ്റ് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story