ഐപിഎല്‍: പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റണ്‍സിന്റെ ജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്നു റണ്‍സിന്റെ ജയം. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനേ…

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്നു റണ്‍സിന്റെ ജയം. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

ഓപ്പണര്‍ ലോകേഷ് രാഹുല്‍ 60 പന്തില്‍ 94 റണ്‍സെടുത്തെങ്കിലും പഞ്ചാബിനെ
വിജയത്തിലെത്തിക്കാനായില്ല. പഞ്ചാബ് നിരയില്‍ ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 46 റണ്‍സെടുത്ത് പുറത്തായി. ക്രിസ് ഗെയില്‍ (11 പന്തില്‍ 18), മാര്‍കസ്സ്‌റ്റോണിസ് (രണ്ട് പന്തില്‍ ഒന്ന്), അക്‌സര്‍ പട്ടേല്‍ (എട്ട് പന്തില്‍ പത്ത്), യുവരാജ് സിങ് (മൂന്ന് പന്തില്‍ ഒന്ന്) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് താരങ്ങളുടെ സ്‌കോറുകള്‍. ടീമിനെ വിജയത്തിലെത്തിക്കാനുള്ള അവസരം ലഭിച്ചിട്ടും സീനിയര്‍ താരം യുവരാജ് സിങ് അതുപാഴാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിരുന്നു. അര്‍ധസെഞ്ചുറി നേടിയ പൊള്ളാര്‍ഡിന്റെ മികവിലായിരുന്നു മികച്ച സ്‌കോറിലേക്കു മുംബൈ എത്തിയത്. 23 പന്തില്‍ 50 റണ്‍സുമായാണ് പൊള്ളാര്‍ഡ് പുറത്തായത്. ക്രുനാല്‍ പാണ്ഡ്യ (23 പന്തില്‍ 32), ഇഷാന്‍ കിഷന്‍ (12 പന്തില്‍ 20), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 27) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറുകാര്‍. പഞ്ചാബിനായി നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അന്‍ഡ്രു ടൈ നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ അശ്വിന്‍ രണ്ടു വിക്കറ്റും അങ്കിത് രാജ്പുത്, മാര്‍കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story