കണ്ണൂരില്‍ കോവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു; സമ്പർക്ക പട്ടികയില്‍ 150 ഓളം പേര്
കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ സ്വദേശി കെ.പി. സുനില്‍ (28) ആണ് മരിച്ചത്. മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്നു ഇയാള്‍. കോവിഡ്-19 സ്ഥിരീകരിച്ച്…
കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ സ്വദേശി കെ.പി. സുനില്‍ (28) ആണ് മരിച്ചത്. മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്നു ഇയാള്‍. കോവിഡ്-19 സ്ഥിരീകരിച്ച്…
കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ സ്വദേശി കെ.പി. സുനില്‍ (28) ആണ് മരിച്ചത്. മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്നു ഇയാള്‍. കോവിഡ്-19 സ്ഥിരീകരിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 21 ആയി. ഒരാഴ്ച മുന്നേ തൊണ്ടവേദനയെത്തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടുന്ന് പനി മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ 14 നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടികയില്‍ 150 ഓളം പേര് ഉള്‍പ്പെട്ടതായാണ് അരോഗ്യ വകുപ്പ് അധികൃതര്‍ നല്കുന്ന വിവരം