
ലോക ക്ഷീര ദിനം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും
May 17, 2018കോഴിക്കോട് : ലോക ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി ക്ഷീര വികസന വകുപ്പ് കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി/വിഎച്ച്എസ്ഇ എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
ക്ഷീര വികസനം, മൃഗസംരക്ഷണം, കൃഷീ എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി 30ന് യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ എന്നീ ഇനങ്ങളിലും വിഎച്ച്എസ്ഇ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചന, ക്വിസ് എന്നീ ഇനങ്ങളിലും മത്സരം നടത്തും. ബേപ്പുരിനടുത്ത് നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിപാടി. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 28 ന് മുന്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മത്സര വിജയികള്‍ക്ക് ജൂണ്‍ രണ്ടിന് നടക്കുന്ന ലോക ക്ഷീര ദിനാഘോഷ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഫോണ്‍ : 04952414579.