കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്‌നിക് കോളജില്‍ അധ്യാപകരെ നിയമിക്കുന്നു

കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്‌നിക് കോളജില്‍ അധ്യാപകരെ നിയമിക്കുന്നു

June 24, 2020 0 By Editor

മലപ്പുറം : കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 29ന് വൈകീട്ട് നാലിനകം principal@gwptck.ac.in എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0483-2750790.