നേപ്പാളിന് പണി കിട്ടി തുടങ്ങുന്നു; നേപ്പാളിലെ വിവിധ പ്രദേശങ്ങള്‍ ചൈന കൈയ്യടക്കി

നേപ്പാളിലെ വിവിധ പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയതായി റിപ്പോര്‍ട്ട്. ഒരു ഗ്രാമം മുഴുവന്‍ കൈയ്യേറിയ ചൈന അതിര്‍ത്തി തൂണുകള്‍ എടുത്തു മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.…

നേപ്പാളിലെ വിവിധ പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയതായി റിപ്പോര്‍ട്ട്. ഒരു ഗ്രാമം മുഴുവന്‍ കൈയ്യേറിയ ചൈന അതിര്‍ത്തി തൂണുകള്‍ എടുത്തു മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഗോര്‍ഖ ജില്ലയിലെ റുയി ഗ്രാമത്തിലാണ് ചൈന ഏറ്റവുമൊടുവില്‍ കടന്നുകയറിയത്. നിലവില്‍ ചൈനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ഗ്രാമം. അവിടുത്തെ 72 കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റുയി ഗ്രാമത്തെക്കൂടാതെ, ചൈന നേപ്പാളിലെ തന്ത്രപ്രധാനമായ 11 സ്ഥലങ്ങള്‍ കൂടി ഏറ്റെടുത്തിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നാലു ജില്ലകളിലെ 36 ഹെക്ടര്‍ ഭൂമിയാണ് ഇപ്പോള്‍ ചൈനയുടെ കൈവശമുള്ളത്. എന്നാല്‍ കെ.പി. ഒലി ശര്‍മയുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ ഭരണകൂടം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. രണ്ടുവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് റുയി ഗ്രാമം ചൈന കൈപ്പിടിയിലൊതുക്കിയത്. തങ്ങളുടെ പ്രദേശം ചൈന കൈവശപ്പെടുത്തുന്നത് കഴിഞ്ഞ വര്‍ഷം തന്നെ നേപ്പാള്‍ സര്‍ക്കാര്‍ അറിഞ്ഞെങ്കിലും മിണ്ടാതിരിക്കാനാണ് താല്‍പര്യപ്പെട്ടതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story