
വൈദ്യുതി ബില്‍ അടക്കാന്‍ വൈകിയാല്‍ പലിശയില്ല
June 24, 2020തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്കിയ ബില്‍ അടക്കുന്നത് വൈകിയാല്‍ പലിശ ഈടാക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഡിസംബര്‍ 31 വരെയാണ് ഇത് ഒഴിവാക്കിയത്. നിലവില്‍ മേയ് 16 വരെ നല്‍കിയിരുന്ന സമയമാണ് നീട്ടിയത്. ചാര്‍ജ് അടയ്ക്കുവാന്‍ അഞ്ച് തവണകള്‍ തെര ഞ്ഞെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പലിശയിളവ് ബാധകമായിരിക്കും. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 15 വരെ ഫിക്സഡ് ചാര്‍ജ് അടക്കാന്‍ സമയം നീട്ടിയിട്ടുണ്ട്.