കൊലവിളി മുദ്രാവാക്യം; മലപ്പുറത്ത് ഡിവൈഎഫ്​ഐ നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

കൊലവിളി മുദ്രാവാക്യം; മലപ്പുറത്ത് ഡിവൈഎഫ്​ഐ നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

June 23, 2020 0 By Editor

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്​.ഐ നേതാവും മേഖല സെക്രട്ടറിയുമായ പി.കെ. ഷഫീഖ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ഹബീബ് മനയില്‍, ജോഷി തളിപ്പാടം, വെനിസദര്‍ എന്നിവരാണ് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഇവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നടപടി സ്വീകരിച്ചിരുന്നു.

ഷഫീഖാണ് പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച്‌ കൊടുത്തത് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പങ്കില്ലെന്ന് പറഞ്ഞിരുന്ന ഡിവൈഎഫ്‌ഐ നേതൃത്വത്തിനും സിപിഎമ്മിനും പ്രകടനം വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സെക്രട്ടറിയേറ്റ് പ്രകടനത്തെ തള്ളിപ്പറഞ്ഞു. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്ന് തള്ളിയതുപോലെ കൊല്ലുമെന്ന ഡി.വൈ.എഫ്.ഐ കൊലവിളി മുദ്രാവാക്യം ഇന്നലെ പുറത്തു വന്നതോടെ തന്നെ പ്രതിഷേധവും ശക്തമായിരുന്നു. മൂത്തേടം മേഖലാ സെക്രട്ടറി പി.കെ ഷഫീഖിനെതിരെ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്.