ചര്‍ച്ചകള്‍ക്കുശേഷവും ചൈന പിന്മാറുന്ന ലക്ഷണമില്ല ; ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കും
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി മാറാനുറച്ച് യുഎസ്. ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കും. യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ…

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി മാറാനുറച്ച് യുഎസ്. ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കും. യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അതിര്‍ത്തിയില്‍ വിന്യസിക്കുകയും ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ബ്രസല്‍സ് ഫോറത്തിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. ജര്‍മനിയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം ചുരുക്കുമെന്ന് അടുത്തിടെ പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ഈ നടപടി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ജര്‍മനിയില്‍ നിന്ന് സൈനികരെ കുറയ്ക്കുന്നത് തന്ത്രപരമായ തീരുമാനമാണെന്നും സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന വിവരവും പോംപിയോ നല്‍കിയത്.