സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് ഫൈനൽ എക്സിറ്റ് വിസ നൽകുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസ്സി നടപടി ആരംഭിച്ചു

സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് ഫൈനൽ എക്സിറ്റ് വിസ നൽകുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസ്സി നടപടി ആരംഭിച്ചു

June 26, 2020 0 By Editor

Report: റഫിഖ് ഹസ്സൻ വെട്ടത്തൂർ 

റിയാദ് : ഇക്കാമയുടെ കാലാവധി കഴിഞ്ഞും ഹുറൂബും ആയി സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് ഫൈനൽ എക്സിറ്റ് വിസ നൽകുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസ്സി നടപടി ആരംഭിച്ചു. ഫൈനൽ എക്സിറ്റ് വിസ ലഭിക്കുന്നതിനായി https://www.eoiriyadh.gov.in എന്ന എംബസ്സിയുടെ ഔദ്യോഗിക സൈറ്റിൽ കൊടുത്തിരിക്കുന്ന പ്രത്യേക ഫോം ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ കിട്ടിക്കഴിഞ്ഞാൽ ബന്ധപ്പെട്ട സൗദി അധികാരികൾക്ക് എംബസ്സി ഈ അപേക്ഷകൾ കൈമാറും. തുടർ നടപടികൾക്കായി എംബസ്സി അപേക്ഷകരെ നേരിട്ട് ബന്ധപെട്ട്‌ വിവരങ്ങൾ അറിയിക്കും. അപേക്ഷകർ ഇക്കാമയിൽ രേഖപ്പെടുത്തിയിട്ടുള്ള പേര് കൃത്യമായി അറബിക് അക്ഷരത്തിൽ വേണം അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്. സൗദിയിലെയും ഇന്ത്യയിലെയും മൊബൈൽ നമ്പറുകൾ, അപേക്ഷകർ ജോലിചെയ്യുന്ന റീജിയൺ, പാസ്സ്‌പോർട്ട് നമ്പർ, പാസ്സ്‌പോർട്ടിന്റെ നിലവിലെ അവസ്ഥ , ഇക്കാമ നമ്പർ, ഇക്കാമ കാലാവധി, ഇക്കാമയുടെ നിലവിലെ സ്ഥിതി, വിസ ടൈപ്പ് എന്നിവ നിർബന്ധമായും അപേക്ഷയിൽ ചേർത്തിരിക്കണം. കൂടാതെ പാസ്സ്പോർട്ടിന്റെയും ഇക്കാമയുടെയും കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കുകയും വേണം കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടും വരുമാനം പൂർണ്ണമായും നിലച്ചും ദുരിതത്തിൽ കഴിയുന്ന പ്രവാസികൾക്ക് വളരെ ആശ്വാസകരമാണ് എംബസ്സിയുടെ പുതിയ നടപടി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam