ഗള്‍ഫില്‍ ന്യുമോണിയ ബാധിച്ചുള്ള മരണവും കോവിഡ് മരണമാക്കി ജമാഅത്തെ ഇസ്ലാമി മുഖപത്രം; വാർത്ത നൽകി ദേശാഭിമാനി

ഗള്‍ഫില്‍ ന്യുമോണിയ ബാധിച്ചുള്ള മരണവും കോവിഡ് മരണമാക്കി ജമാഅത്തെ ഇസ്ലാമി മുഖപത്രം. സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കുന്നതിനാണ് വയനാട് സ്വദേശി മക്കയില്‍ ന്യുമോണിയ ബാധിച്ച്‌ മരിച്ചത് ‘മാധ്യമം’ കോവിഡ്…

ഗള്‍ഫില്‍ ന്യുമോണിയ ബാധിച്ചുള്ള മരണവും കോവിഡ് മരണമാക്കി ജമാഅത്തെ ഇസ്ലാമി മുഖപത്രം. സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കുന്നതിനാണ് വയനാട് സ്വദേശി മക്കയില്‍ ന്യുമോണിയ ബാധിച്ച്‌ മരിച്ചത് ‘മാധ്യമം’ കോവിഡ് മരണമാക്കിയതെന്നു ദേശാഭിമാനി ..വാർത്ത ഇങ്ങനെ ,..

പടിഞ്ഞാറത്തറ മുണ്ടക്കുറ്റി പാറ മുഹമ്മദ്കുട്ടി(അസൂര്‍കുട്ടിക്ക–-59)യാണ് മരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് മഹാമാരിക്ക് ഇരയായ മലയാളികളുടെ ചിത്രങ്ങള്‍ സഹിതം ‘പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പത്രത്തിലാണ് മുഹമ്മദ് കുട്ടിയെയും ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ‘മാധ്യമ’ത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ്കുട്ടിയുടെ സഹോദരന്‍ മുഹമ്മദ് അഷറഫ് പറഞ്ഞു. പത്രത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. ഏപ്രില്‍ 11ന് ആണ് മുഹമ്മദ്കുട്ടി മക്കയിലെ കിങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ മരിച്ചത്. ന്യുമോണിയക്കുള്ള ചികിത്സക്കിടെയായിരുന്നു മരണം. പിന്നീട് മക്ക ഹറമില്‍ മയ്യത്ത് നമസ്കാരത്തിന് ശേഷം ജനത്തുല്‍ മുഅല്ലയില്‍ കബറടക്കി. മൂന്നൂറോളം പേര്‍ പങ്കെടുത്തു. കോവിഡ് മാനദണണ്ഡങ്ങളില്ലാതെയായിരുന്നു കബറടക്കം. മരണശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആശുപത്രിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതായി അഷറഫ് പറഞ്ഞു. പനി ബാധിച്ച്‌ മുഹമ്മദ്കുട്ടി മരിച്ചത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കേരള സര്‍ക്കാരിനെതിരെ കുത്തിത്തിരിപ്പിനായി കോവിഡ് മരണമാക്കി പ്രത്യേക പേജില്‍ അച്ചടിച്ചത്. ഈ വിഷയത്തിൽ പിണറായി വിജയൻ ,കെ ടി ജലീൽ എന്നിവർ ഈ പത്രത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story