സംസ്ഥാനത്തു എട്ടുദിവസത്തിനിടെ 1082 പേർക്ക് കോവിഡ്

സംസ്ഥാനത്തു എട്ടുദിവസത്തിനിടെ 1082 പേർക്ക് കോവിഡ്

June 26, 2020 0 By Editor

തിരുവനന്തപുരം: കേരളത്തില്‍ എട്ടുദിവസത്തിനിടെ കോവിഡ് ബാധിച്ചത് 1082 പേര്‍ക്ക്. തുടര്‍ച്ചയായ എട്ടാം ദിവസവും രോഗികളുടെ എണ്ണം നൂറുകടന്നു. കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് 23, ആലപ്പുഴ 21, കോട്ടയം 18, മലപ്പുറം, കൊല്ലം 16, കണ്ണൂര്‍ 13, എറണാകുളം 9, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് 7, വയനാട് 5, പത്തനംതിട്ട 4, ഇടുക്കി, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ രോഗബാധിതരുടെ കണക്ക്.
കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 പേര്‍ ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ ജീവനക്കാരുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പ്പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ – 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര – 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.