കോഴിക്കോട്  സൂര്യാഘാതമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു; പാലക്കാട് ആറ് വരെ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി

കോഴിക്കോട് സൂര്യാഘാതമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു; പാലക്കാട് ആറ് വരെ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി

May 2, 2024 0 By Editor

കോഴിക്കോട്: നഗരത്തിൽ സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര പൈങ്ങായി പറമ്പിൽ താമസിക്കുന്ന കണിയേരി കുമാരന്റെ മകൻ കണിയേരി വിജേഷാണ് (41) മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടേ മുക്കാലോടെ അരീക്കാട്ടെ വീട്ടിൽ പെയിന്റിങ് പണി കഴിഞ്ഞ് ബ്രഷ് കഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

വായിൽനിന്ന് നുര വന്നതിനാൽ അപസ്മാരമെന്ന് കരുതി കൂടെയുള്ളവർ ഉടൻ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ച നാലേകാലോടെ മരിച്ചു.

സൂര്യാതപം കാരണം തല​ച്ചോറിൽ രക്തയോട്ടം നിലച്ചതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും ശരീരത്തിന് നല്ല ചൂടുണ്ടായിരുന്നു​വെന്നും ബന്ധുക്കൾ അറിയിച്ചു

vijesh

നാലുജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.പാലക്കാട്, കോഴിക്കോട് , തൃശൂര്‍,ആലപ്പുഴ  ജില്ലകളിലാണ് മുന്നറിയിപ്പ്.  പാലക്കാട് താപനില 40 ഡിഗ്രിയും കൊല്ലം തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ 39 ഡ്രിഗ്രിയും ആകും ചൂട്.

പാലക്കാട് ജില്ലയിലെ  നിയന്ത്രണം ഈമാസം ആറ് വരെ നീട്ടി.  ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ നിയന്ത്രണങ്ങൾ തിങ്കളാഴ്ച വരെ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രം പ്രവർത്തിക്കാം.  അവധിക്കാല ക്ളാസുകള്‍ക്കും ക്യാംപുകള്‍ക്കും സമയനിയന്ത്രണം ഏര്‍പ്പെടുത്തി.