ഹോണ്ട ഇന്ത്യ ഏപ്രിലിൽ 5,41,946 യൂണിറ്റുകൾ വിറ്റു

ഹോണ്ട ഇന്ത്യ ഏപ്രിലിൽ 5,41,946 യൂണിറ്റുകൾ വിറ്റു

May 3, 2024 0 By Editor

കൊച്ചി: 2024 -25 സാമ്പത്തിക വർഷത്തിന് മികച്ച വിൽപന നേട്ടത്തോടെ തുടക്കമിട്ട്  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). 2024 ഏപ്രിലിൽ 5,41,946 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 45 ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി. ആകെ വിൽപനയിൽ 4,81,046 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 60,900 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 67 ശതമാനം വർധിച്ചപ്പോൾ, ആഭ്യന്തര വിൽപ്പനയിൽ 42 ശതമാനം വളർച്ച രേഖപ്പെടുത്തി.

സികെഡി കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയുടെ ഗുരുഗ്രാം മനേസറിലെ ഗ്ലോബൽ റിസോഴ്‌സ് ഫാക്ടറിയിൽ പുതിയ അത്യാധുനിക എഞ്ചിൻ അസംബ്ലി ലൈൻ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിൽ  8 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിക്കുക എന്ന ശ്രദ്ധേയമായ നേട്ടവും കഴിഞ്ഞ മാസം കമ്പനി കൈവരിച്ചു.നെറ്റ്‌വർക്ക് വിപുലീകരണം, കൊച്ചിയിൽ ഉൾപ്പെടെ റോഡ് സുരക്ഷ ബോധവൽക്കരണ ക്യാമ്പയിനുകൾ തുടങ്ങിയവയും  കഴിഞ്ഞ ഏപ്രിലിൽ സംഘടിപ്പിച്ചു.