‘ഹൈബിയുടെയും ഡീനിന്റെയും നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം’: വഖഫിൽ മൗനം പാലിച്ചതിൽ രൂക്ഷവിമർശനവുമായി SKSSF

‘ഹൈബിയുടെയും ഡീനിന്റെയും നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം’: വഖഫിൽ മൗനം പാലിച്ചതിൽ രൂക്ഷവിമർശനവുമായി SKSSF

April 3, 2025 0 By Editor

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിൽ വേണ്ടവിധം ഇടപെടാത്ത ഷാഫി പറമ്പിൽ എംപിക്കെതിരെയും സഭയിലെത്താത്ത പ്രിയങ്ക ഗാന്ധിയുടെ നടപടിയേയും വിമര്‍ശിച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ.

‘കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണെന്ന്’- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സമസ്ത ഇ.കെ വിഭാഗം നേതാവ് കൂടിയായ സത്താർ പന്തല്ലൂർ വ്യക്തമാക്കി.

കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്ക ഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘ്പരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയത്. തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണെന്നും’- സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.