സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

June 26, 2020 0 By Editor

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് (26-6) 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എട്ടാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശത്തു നിന്നും, 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.10 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇന്ന് 65 പേർക്കാണ് രോഗമുക്തി.സംസ്ഥാനത്തു ഇത് വരെ രോഗം സ്ഥിരീകരിക്കുന്നത് 3876 പേർക്കാണ്.