പി.എസ്.സി അറിയിപ്പുകൾ 16-05-2024
അഭിമുഖം തിരുവനന്തപുരം: വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്(714/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 17ന് പി.എസ്.സി കോഴിക്കോട് മേഖല ഓഫിസിൽ നടത്തും. ആരോഗ്യ…
അഭിമുഖം തിരുവനന്തപുരം: വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്(714/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 17ന് പി.എസ്.സി കോഴിക്കോട് മേഖല ഓഫിസിൽ നടത്തും. ആരോഗ്യ…
അഭിമുഖം
തിരുവനന്തപുരം: വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്(714/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 17ന് പി.എസ്.സി കോഴിക്കോട് മേഖല ഓഫിസിൽ നടത്തും.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ (02/2023) തസ്തികയിലേക്ക് മേയ് 22 മുതൽ ജൂൺ ഏഴുവരെ പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546325.
ഒ.എം.ആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-സർവേയർ (418/2023), കേരള വാട്ടർ അതോറിറ്റിയിൽ സർവേയർ ഗ്രേഡ് രണ്ട് (683/2023) തസ്തികയിലേക്ക് 22ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ടു വീലർ-ത്രീ വീലർ മെയിന്റനൻസ്) (421/2023) തസ്തികയിലേക്ക് 23ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-ഷീറ്റ് മെറ്റൽ (425/2023) തസ്തികയിലേക്ക് 24ന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ (433/2023, 434/2023 തുടങ്ങിയവ) ഭാഗമായി നടത്തുന്ന രണ്ടാംഘട്ട ഒ.എം.ആർ പരീക്ഷ 25ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ.