കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ 174 ഒഴിവുകൾ; ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യും ഏ​പ്രി​ൽ 30 ന​കം

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ 174 ഒഴിവുകൾ; ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യും ഏ​പ്രി​ൽ 30 ന​കം

April 6, 2025 0 By Editor

കേ​ര​ള​ത്തി​ലെ വി​വി​ധ സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് സ​ഹ​ക​ര​ണ സ​ർ​വി​സ് പ​രീ​ക്ഷാ ബോ​ർ​ഡ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.keralacseb.kerala.gov.inൽ ​ല​ഭി​ക്കും. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഓ​ൺ​ലൈ​നി​ൽ ഏ​പ്രി​ൽ 30 ന​കം അ​പേ​ക്ഷി​ക്കാം. നേ​രി​ട്ടു​ള​ള നി​യ​മ​ന​മാ​ണ്. പ​രീ​ക്ഷാ ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക്‍ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് നി​യ​മ​നം.

നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

● ജൂ​നി​യ​ർ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ (കാ​റ്റ​ഗ​റി നമ്പ​ർ 8/2025): യോ​ഗ്യ​ത- എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം+​ജൂ​നി​യ​ർ ഡി​പ്ലോ​മ ഇ​ൻ കോ​ഓ​പ​റേ​ഷ​ൻ (ജെ.​ഡി.​സി). അ​ല്ലെ​ങ്കി​ൽ സ​ഹ​ക​ര​ണം ഐ​ച്ഛി​ക വി​ഷ​യ​മാ​യി ബി.​കോം ബി​രു​ദം, അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ​ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ൽ എ​ച്ച്.​ഡി.​സി ആ​ൻ​ഡ് ബി.​എം/​എ​ച്ച്.​ഡി.​സി അ​ല്ലെ​ങ്കി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ​സ് സി (​കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ബാ​ങ്കി​ങ്).

പ്രാ​യ​പ​രി​ധി 18-40 വ​യ​സ്സ്. ശ​മ്പ​ള​നി​ര​ക്ക് ഓ​രോ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​ണ്. ആ​കെ 160 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

● ഡേ​റ്റ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 10/2025): ഒ​ഴി​വു​ക​ൾ 7. യോ​ഗ്യ​ത ബി​രു​ദ​വും ഡേ​റ്റ എ​ൻ​ട്രി കോ​ഴ്സ് പാ​സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റും. ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യ​പ​രി​ധി. 1.1. 2025 ൽ 18-40 ​വ​യ​സ്സ്.

● സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 9/2025): ഒ​ഴി​വു​ക​ൾ -2, യോ​ഗ്യ​ത: എം.​സി.​എ/ ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ ഇ​ല​ക്​​ട്രോ​ണി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഐ.​ടി) + മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യം. പ്രാ​യ​പ​രി​ധി 18-40 വ​യ​സ്സ്.

● അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി (കാ​റ്റ​ഗ​റി ന​മ്പ​ർ 7/2025): ഒ​ഴി​വു​ക​ൾ -4. യോ​ഗ്യ​ത 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ ഡി​പ്ലോ​മ​യും (എ​ച്ച്.​ഡി.​സി) അ​ല്ലെ​ങ്കി​ൽ എ​ച്ച്.​ഡി.​സി ആ​ൻ​ഡ് ബി.​എം അ​ല്ലെ​ങ്കി​ൽ ബി.​എ​സ് സി/​എം.​എ​സ്.​സി (കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ബാ​ങ്കി​ങ് അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​കോം (സ​ഹ​ക​ര​ണം), പ്രാ​യ​പ​രി​ട​ധി 18-40 വ​യ​സ്സ്.

●സെ​ക്ര​ട്ട​റി (കാ​റ്റ​ഗ​റി ന​മ്പ​ർ (6/2025): ഒ​ഴി​വ്-1. യോ​ഗ്യ​ത: ബി​രു​ദ​വും എ​ച്ച്.​ഡി.​സി ആ​ൻ​ഡ് ബി.​എ​മ്മും സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട​ന്റ് /സെ​ക്ര​ട്ട​റി​യാ​യി ഏ​ഴു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ബി.​എ​സ് സി (​കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ബാ​ങ്കി​ങ്) + 5 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ എം.​ബി.​എ (ഫി​നാ​ൻ​സ്) അ​ല്ലെ​ങ്കി​ൽ എം.​കേം (ഫി​നാ​ൻ​സ്) അ​ല്ലെ​ങ്കി​ൽ സി.​എ+​ബാ​ങ്കി​ങ്/​സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ മൂ​ന്നു വ​ർ​ഷ​​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ബി.​കോം (സ​ഹ​ക​ര​ണം)+ ഏ​ഴു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യ​പ​രി​ധി 18-40 വ​യ​സ്സ്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഏ​പ്രി​ൽ 30 ന​കം യോ​ഗ്യ​ത​ക​ൾ നേ​ടി​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഒ.​ബി.​സി, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​മു​ക്ത​ഭ​ട​ന്മാ​ർ, വി​ധ​വ​ക​ൾ മു​ത​ലാ​യ വി​ഭാ​ഗ​ക്കാർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നി​ൽ കൂ​ടു​ത​ൽ സം​ഘം /ബാ​ങ്കു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ഒ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് 150 രൂ​പ​യും തു​ട​ർ​ന്നു​ള്ള ഓ​രോ​ന്നി​നും 50 രൂ​പ വീ​ത​വും പ​രീ​ഷ/​അ​പേ​ക്ഷ ഫീ​സാ​യി ന​ൽ​ക​ണം. വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് എ​ടു​ത്ത് റ​ഫ​റ​ൻ​സി​നാ​യി സൂ​ക്ഷി​ക്ക​ണം.